കാസര്‍കോട്: ടാറിംഗ് ജോലിക്കിടയില്‍ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. വിദ്യാനഗര്‍, നെല്‍ക്കള കോളനിയിലെ പരേതനായ രാജന്റെ മകന് സാജു(32)വാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മീഞ്ച, നാട്ടക്കല്ലിലാണ് സംഭവം. ജോലിക്കിടയില്‍ കുഴഞ്ഞു വീണ സാജുവിനെ ഉടന്‍ തന്നെ തൊഴിലാളികളും കരാറുകാരനും ചേര്‍ന്ന് ഉപ്പളയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മംഗല്‍പ്പാടി താലൂക്കാശുപത്രിയില്‍ മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മാതാവ്: സരള. സഹോദരങ്ങള്‍: സാബു ഹരീഷന്, അനില്‍, സൗമ്യ, ലത, പരേതനായ സതീശ.