കാസര്‍കോട്: മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കൗണ്‍സില്‍ അംഗം കുമ്പള ബദ് രിയ നഗറിലെ സൈനുദ്ദീന്‍ (68) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുന്‍ കെഎംസിസി നേതാവ് കൂടിയായിരുന്ന സൈനുദ്ദീന്‍ വലിയ സുഹൃദ് ബന്ധത്തിന്റെ ഉടമയായിരുന്നു.
ഭാര്യ: ആത്തിക്ക. മക്കള്‍: ഹസീം, സമീറ, സാഹിറ, മുനീറ. മരുമക്കള്‍: ദാവൂദ്, ഹാഷിഫ്, മുക്താര്‍. സഹോദരങ്ങള്‍: മുഹമ്മദ്, ഇബ്രാഹിം, അന്താഞ്ഞി, ആയിഷാബി.







