കുമ്പള ദേവീനഗറില്‍ തകര്‍ന്ന സര്‍വീസ് റോഡ് നന്നാക്കി; നടപടി കാരവല്‍ വാര്‍ത്തയ്ക്ക് പിന്നാലെ

കാസര്‍കോട്: കുമ്പള ദേവീനഗറില്‍ തകര്‍ന്ന സര്‍വീസ് റോഡ് ദേശീയപാതാ അധികൃതര്‍ നന്നാക്കി. നടപടി കാരവല്‍ ഓണ്‍ലൈന്‍ വാര്‍ത്തയ്ക്ക് പിന്നാലെ. ഒരാഴ്ച മുമ്പ് സര്‍വീസ് റോഡിലെ ഓവുചാലിന് മുകളില്‍ സ്ഥാപിച്ച സ്ലാബ് വലിയ വാഹനം കയറി തകര്‍ന്നിരുന്നു. ഇതോടെ പ്ലാസ്റ്റിക് ബാരിക്കേഡുകള്‍ സ്ഥലത്ത് സ്ഥാപിച്ച് വാഹനങ്ങള്‍ കടന്നുപേകാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക മാത്രമാണ് അധികൃതര്‍ ചെയ്തത്. അതേസമയം അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതം സുഖമമാക്കാനുള്ള നടപടിയിലേക്ക് അധികൃതര്‍ നീങ്ങിയില്ല. ഇതുസംബന്ധിച്ചാണ് കാരവല്‍ ഈമാസം 13 ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത പ്രചരിച്ചതോടെ കരാറുകമ്പനി തൊഴിലാളികളെത്തി തകര്‍ന്ന സ്ലാബ് നീക്കം ചെയ്തു. റോഡിലെ വെള്ളമൊഴുകാനായി ഓവുചാലിന് മുകളില്‍ കാസ്റ്റ് അയേണ്‍ ഗ്രേറ്റ് സ്ഥാപിച്ചു. പിന്നീട് പ്ലാസ്റ്റിക് ബാരിക്കഡുകള്‍ നീക്കം ചെയ്തു. സ്ലാബ് തകര്‍ന്നതോടെ സ്ഥലത്ത് എല്ലാദിവസവും വാഹനാപകടങ്ങള്‍ സംഭവിച്ചിരുന്നു. സ്ലാബ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page