കാസര്‍കോട്: വഴിയരുകില്‍ നിര്‍ത്തിയിട്ട കാറില്‍ മറ്റൊരു കാറിടിച്ച് കേടുപാട് ഉണ്ടാക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. അണങ്കൂര്‍, ബാങ്കോട് ഹൗസിലെ ബി.മുബാറക് (40) നല്‍കിയ പരാതിയില്‍ അണങ്കൂര്‍, മാസ്താറോഡിലെ ഷാനവാസിനെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ഇന്നലെ (വ്യാഴം) വൈകുന്നേരമാണ് സംഭവം.
സുഹൃത്തായ റിയാസ് എന്നയാളുടെ വീടിന് സമീപത്തുള്ള വഴിയരുകില്‍ നിര്‍ത്തിയിട്ടതായിരുന്നു പരാതിക്കാരനായ മുബാറകിന്റെ കാര്‍. ഈ സമയത്ത് ഷാനവാസ് ഓടിച്ചു വന്ന കാര്‍, നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നുവെന്നു പൊലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ പറയുന്നു. കാറിന് കേടുപാടുണ്ടാക്കിയതിന് പുറമെ പരാതിക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കൂട്ടിച്ചേര്‍ത്തു.







