കരിന്തളം: മലയോര മേഖലയിലെ ഒരു സാധാരണ കുടുംബാംഗമായ ആര്യ എസ് രാജ് എംബിബിഎസ് ബിരുദം നേടിയതു നാട്ടില്‍ ആഹ്ലാദം പകര്‍ന്നു. കഠിനാധ്വാനവും നിരന്തര പരിശ്രമവും കൊണ്ട് സ്വപ്നസാക്ഷാത്കാരം നേടിയ ആര്യയുടെ നേട്ടത്തില്‍ കുടുംബവും നാടും അഭിമാനിക്കുന്നു.
കാലിച്ചാമരത്തെ പി.എം. രാജന്-കെ.പി. ശ്രീജ ദമ്പതികളുടെ മകളാണു ആര്യ. ഹൗസ് സര്‍ജന്‍സി വിഭാഗത്തില്‍ സേവനമാരംഭിക്കാനൊരുങ്ങുകയാണ്.
സാമ്പത്തികമായും സാമൂഹികമായും വലിയ ആഡംബരമില്ലാത്ത കുടുംബത്തില്‍ നിന്നാണ് ആര്യയുടെ ഈ നേട്ടം.
സഹോദരന് കിരണ്‍ എസ് രാജ് ഡിഗ്രി വിദ്യാര്‍ഥിയാണ്. നാട്ടുകാരും അധ്യാപകരും സഹപാഠികളും ബന്ധുക്കളുമടക്കം നിരവധി പേര് ആര്യയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.







