ജിസിസി കെഎംസിസി പൈക്ക സോൺ : ഷമീർ പ്രസി, ഹമീദ് ജന. സെക്ര

ദുബൈ: ജിസിസി കെഎംസിസി പൈക്ക സോൺ ഭാരവാഹിക ളായി ഷമീർ പൈക്ക (പ്രസി.), പി.എം.എ. ഹമീദ് (ജന. സെക്ര.), ഒ.പി. സുബൈർ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. അഷറഫ് പുളിൻ്റെടി, ഇസ്മായിൽ ബി.കെ.(വൈ.പ്രസി) നജീബ് പൈക്ക, ഹൈദർ ചന്ദ്രമ്പാറ (ജോ.സെക്ര)എന്നിവരാണ് മറ്റു ഭാരവാഹികൾ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ : അബ്ദുല്ല കൊയർകൊച്ചി, ഷെരീഫ് പൈക്ക, എം.എസ്. ഷെരീഫ്, ബക്കർ പൈക്ക, ഇബ്രാഹിം ഹാജി കുഞ്ഞിപ്പാറ, ബഷീർ , അൻഷീദ് ഹിൽട്ടൻ, അഷ്റഫ് അർളടുക്ക, എം.കെ. ഇബ്രാഹിം, ഹമീദ് ഗോവ, ജി.എസ്. ഇബ്രാഹിം, ജമാൽ പൈക്ക, ഷാനിഫ് പൈക്ക, അഷ്റഫ് ., ഖാദർ.
ഓൺലൈൻ പൊതു യോഗത്തിൽ ബാലടുക്ക ഇമാം സിദ്ധീഖ് മൗലവി പ്രാർത്ഥന നടത്തി. ഖത്തർ കെഎംസിസി കാസർകോട് ജില്ലാ പ്രസിഡന്റ് ലുക്മാനുൽ ഹകീം ഉദ്ഘാടനം ചെയ്തു.
ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൻഷീദ് ഹിൽട്ടൻ സ്വാഗതം പറഞ്ഞു. ട്രഷറർ പി.എം.എ. ഹമീദ് വരവ്-ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ഷെരീഫ് പൈക്ക, അബ്ദുല്ല കൊയർകൊച്ചി, എം.എസ്. ഷെരീഫ്, അഷ്റഫ് ബി.എ., ഖാദർ അർക്ക, ഫൈസൽ കെ.പി., ഐ.പി.എം. ഇബ്രാഹിം, ഷാനിഫ് ഖത്തർ, കരീം പ്രസംഗിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page