കാസർകോട്: കര്‍മ്മന്തൊടിയില്‍ പുലിയിറങ്ങിയതായുള്ള സംശയത്തെ തുടര്‍ന്ന് വനംവകുപ്പ് പരിശോധന ആരംഭിച്ചു. കര്‍മ്മന്തൊടിയിലെ വ്യാപാരി കടയടച്ച് ജീപ്പില്‍ വീട്ടിലേയ്ക്കു മടങ്ങുന്നതിനിടയില്‍ പുലിയെ കണ്ടുവെന്നാണ് പറയുന്നത്.
ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്നും വ്യാപാരി വ്യക്തമാക്കിയിട്ടുണ്ട്. നെയ്യംകയം ഭാഗങ്ങളില്‍ പുലിയെ കണ്ടതായി നേരത്തെ പ്രചരണം ഉണ്ടായിരുന്നു. ഇതേ പുലിതന്നെയാണോ കര്‍മ്മന്തൊടിയില്‍ കാണപ്പെട്ടതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. പുലി ഭീതി കാരണം ജനങ്ങള്‍ സന്ധ്യ മയങ്ങിയാല്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും ഭയക്കുന്നതായി നാട്ടുകാർ പറയുന്നു.
