Tuesday, April 16, 2024

ചക്ക പറിക്കാൻ പ്ലാവിൽ കയറി; കാൽ തെന്നി മരത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: നിടുംപുറം ചാലിൽ മരത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കോടന്തൂർ സ്വദേശി വിൻസന്റാണ് (41) ചക്ക പറിക്കുന്നതിനിടെ വീണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. പ്ലാവിൽ കയറിയ ശേഷം തോട്ടി ഉപയോഗിച്ച് ചക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ വിൻസെൻ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാ‍ർക്ക് വിട്ടുനൽകും. സംസ്‌കാരം വ്യാഴാഴ്ച നിടുംപുറംചാല്‍ സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍. നിടുംപുറംചാലിലെ പരേതനായ ആന്റണിയുടെയും സാറാമ്മയുടെയും മകനാണ് വിന്‍സെന്റ്. ഭാര്യ: മിനി, മക്കള്‍: ആകാശ്, ആഷ്‌ലിന്‍, ആദര്‍ശ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page