തലയില്‍ മുറിവ്; രക്തം ഛര്‍ദ്ദിച്ച നിലയിലും; ഹോട്ടല്‍ ജീവനക്കാരന്‍ മുറിയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: യുവാവിനെ ദുരൂഹസാഹചര്യത്തില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മടിക്കൈ മോക്കാട്ട് സ്വദേശിയും എല്‍വി ടെമ്പിള്‍ സമീപത്തെ സുര്യാവംശി ഹോട്ടലിലെ
റിസപ്ഷന്‍ ജീവനക്കാരനുമായ അരീക്കര അനൂപ് (33) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.45 മണിയോടെയാണ് സംഭവം. ഇതേ ഹോട്ടലിലെ മുറിയില്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ച നിലയിലായിരുന്നു.
തലയില്‍ മുറിവേറ്റ പാടുണ്ട്. അതേസമയം അനുപ് പത്ത് ദിവസത്തോളമായി ജോലിയില്‍ പ്രവേശിച്ചിരുന്നില്ലെന്ന് പറഞ്ഞു. കുറച്ച് ദിവസമായി അനൂപ് ഈ ഹോട്ടല്‍ മുറിയില്‍ താമസിച്ച് വരികയായിരുന്നു. ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം പറയാനാവുയെന്ന്
ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കാസര്‍കോട് നിന്ന് ഫോറസിക് വിദഗ്ധര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. ജില്ലാശുപത്രിയിലുള്ള മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ബാലകൃഷ്ണന്റെയും ഓമനയുടെയും മകനാണ്. സഹോദരി: ആശ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page