മതിയായ രേഖകളില്ലാത്ത 15 പവൻ സ്വർണാഭരണങ്ങളുമായി 63 കാരൻ റെയിൽവേ സ്റ്റേഷനിൽ പിടിയിൽ; പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ്

കാസർകോട്: മതിയായ രേഖകളില്ലാത്ത 15 പവൻ സ്വർണാഭരണങ്ങളുമായി 63 കാരൻ കാസർകോട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. ഹരിയാന ഭോടോൽ സ്വദേശി ദിൽബാഗ്(63) ആണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച ഉച്ചയോടെ എസ് ഐ സി എസ് സനിൽകുമാറും സംഘവും റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയിരുന്നു. അതിനിടെ പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു മധ്യവയസ്കനെ കണ്ടെത്തി. ചോദ്യം ചെയ്യലിൽ വ്യക്തമായ മറുപടി ലഭിക്കാത്തതിനാൽ അയാളുടെ ബാഗുകൾ തുറന്നു പരിശോധിക്കുകയായിരുന്നു. ബാഗിൽ 15 പവനോളം സ്വർണാഭരണങ്ങൾ കണ്ടെത്തി. ഈ സ്വർണാഭരണങ്ങൾ എവിടെ നിന്ന് കിട്ടി എന്ന കാര്യത്തിൽ വ്യക്തമായ മറുപടി ലഭിച്ചില്ല.
കൂടുതൽ അന്വേഷണത്തിൽ ഷോർണൂർ, കോഴിക്കോട് റെയിൽവേ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കളവ് കേസുകൾ നിലവിലുണ്ടെന്ന് കണ്ടെത്തി. മോഷണമുതൽ ആയിരിക്കാം ഈ സ്വർണം എന്ന സംശയത്തിന്റെ പേരിൽ ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റു ചെയ്തു. എ എസ് ഐ ഗംഗധരൻ, സിവിൽ പൊലീസ് ഓഫീസർ സനൂപ്, ആർപിഎഫ് കോൺസ്റ്റബിൾ രാജേഷ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page