കണ്ണൂരിൽ കഞ്ചാവും കഞ്ചാവ് ഓയിലുമായി യുവതിയും യുവാവും പിടിയിൽ; പിടിയിലായത് നഗരം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നവർ

കണ്ണൂർ:കണ്ണൂരില്‍ കഞ്ചാവും കഞ്ചാവ് ഓയിലുമായി യുവാവും യുവതിയും അറസ്റ്റില്‍. താണ കസാനക്കോട്ടയിലെ ഫാരിസ് വില്ലയില്‍ സല്‍മാൻ ഫാരിസ് (23), കതിരൂർ നന്ദിയത്ത് വീട്ടില്‍ കാഞ്ചി ബാവ (38) എന്നിവരാണ് പിടിയിലായത്.രണ്ടരക്കിലോ കഞ്ചാവും ഒരുലിറ്റർ കഞ്ചാവ് ഓയിലും ഇവരില്‍ നിന്ന് പിടികൂടി.
      ബെംഗളൂരൂവില്‍നിന്ന് ബസ് മാർഗമാണ് കഞ്ചാവ് കണ്ണൂരിലെത്തിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡില്‍ വെച്ച്‌ പിടിക്കുകയായിരുന്നു. കണ്ണൂർ കേന്ദ്രീകരിച്ച്‌ നടത്തുന്ന മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.കണ്ണൂർ എ.സി.പി. കെ.വി. വേണുഗോപാല്‍, ടൗണ്‍ പോലീസ് ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബു, എസ്.ഐ. സവ്യസാചി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page