കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സദ്ഭാവന മന്ദിരം മന്ത്രി വി.അബ്ദുള്‍റഹ്‌മാന്‍ നാടിന് സമര്‍പ്പിച്ചു

കാസര്‍കോട്: ബ്ലോക്ക് പഞ്ചായത്ത് പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതി(പി.എം.ജെ.വി.കെ) മുഖേന നിര്‍മ്മിച്ച സദ്ഭാവന മന്ദിരം നാടിന്ന് സമര്‍പ്പിച്ചു. ചെങ്കള പഞ്ചായത്തിലെ ചെര്‍ക്കളയിലാണ് സദ്ഭാവന കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 1 കോടി 40 ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ ചിലവ്. 75 ഓളം പേര്‍ക്ക് ഇരിക്കാന്‍ പറ്റാവുന്ന കെട്ടിടമാണ് നിര്‍മ്മിച്ചിട്ടുള്ളത്. സൗകര്യപ്രദമായ അടുക്കളയും 30 പേര്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള ഹാളും 4 ടോയ്ലറ്റുകളും സദ്ഭാവന മന്ദിരത്തിലുണ്ട്. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും ഏറെ പിന്നില്‍ നില്‍ക്കുന്ന മത ന്യൂനപക്ഷ വിഭാഗത്തെ സാമൂഹ്യപരമായി മുന്നിലെത്തിക്കുക, വിദ്യാഭ്യാസപരമായി പുരോഗതി നേടാനും തൊഴില്‍ പരിശീലനവും സംഘടിപ്പിക്കുക, പി.എസ്.സി, യു.പി.എസ്.സി പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുക, മത സൗഹാര്‍ദ്ദ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സദ്ഭാവന മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിഎ സൈമ, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ് രിയ, ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page