കാസര്‍കോട്: കാസര്‍കോട് പൊലീസ് സബ് ഡിവിഷന്‍ പരിധിയില്‍ താമസക്കാരിയായ 14 കാരിയെ പീഡിപ്പിച്ചതായി പരാതി. ടൗണ്‍ പൊലീസ് പോക്‌സോ പ്രകാരം രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവും രണ്ടാമന്‍ പരിചയമുള്ള യുവാവുമാണ്. പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ആഗസ്റ്റ് മാസത്തിലാണ് പെണ്‍കുട്ടി മൈസൂരിലേയ്ക്ക് പോവുകയായിരുന്ന സ്ലീപ്പര്‍ ബസിനകത്തു പീഡനത്തിനു ഇരയായത്. നേരത്തെ അടുത്ത പരിചയമുള്ള യുവാവ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്നു പറയുന്നു.
പിന്നീട് പെണ്‍കുട്ടി ബന്ധുവീട്ടില്‍ തിരിച്ചെത്തി. ഈ സമയത്താണ് അതിക്രമത്തിനു ഇരയായതെന്നു പറയുന്നു. അടുത്ത ബന്ധുവാണ് പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി.







