പരീക്ഷയ്ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് കണ്ടെത്തി; പരീക്ഷാ ഹാളില്‍ നിന്ന് ഇറക്കിവിട്ട വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി

പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിടിയിലായ വിദ്യാര്‍ത്ഥി കോളേജിലെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മണിപ്പാലിലെ ഒരു സ്വകാര്യ കോളജില്‍ വച്ചാണ് സംഭവം. ബിഹാര്‍ സ്വദേശിയായ സത്യം സുമന്‍ (20) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോളേജില്‍ പരീക്ഷ നടക്കുന്നതിനിടെയാണ് സംഭവം. പരീക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് വിദ്യാര്‍ഥി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി ഇന്‍വിജിലേറ്റര്‍ കണ്ടെത്തി. പിടികൂടിയപ്പോള്‍ പരീക്ഷാ ഹാളില്‍ നിന്ന് പുറത്തിറങ്ങാന്‍ നിര്‍ദേശിച്ചു. പിടിക്കപ്പെട്ടതില്‍ മനംനൊന്ത സുമന്‍ കോളേജിന്റെ ആറാം നിലയില്‍ നിന്ന് ചാടുകയായിരുന്നു. നിലത്ത് തലയിടിച്ച് വീണ സുമന്‍ തല്‍ക്ഷണം മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മണിപ്പാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page