മംഗളൂരു: ഓടുന്ന ട്രെയിനില്‍ നിന്ന് നദിയിലേക്ക് വീണ് യുവതി മരിച്ചു. വ്യാഴാഴ്ച രാവിലെ 6.20 ഓടെയാണ് സംഭവം. കണ്ണൂര്‍-ബെംഗളൂരു-മംഗളൂരു ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് നേത്രാവതി നദിയിലേക്ക് വീണത്. ട്രെയിന്‍ ബിസി റോഡിലെ നേത്രാവതി റെയില്‍വേ പാലത്തിലെത്തിയപ്പോഴാണ് സംഭവം. തുമകുരു സ്വദേശിനി എംജി നയന്‍(27) എന്ന യുവതിയാണ് മരിച്ചതെന്ന് സംശയിക്കുന്നു. ട്രെയിനില്‍ നിന്ന് ലഭിച്ച ബാഗില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.വീഴുന്നത് കണ്ട യാത്രക്കാര്‍ റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ട്രെയിനിലെ ടിടി.ഇ ഉദ്യോഗസ്ഥന് ബി.സി റോഡിലെ ഓഫീസിലെത്തി യുവതിയുടെ ബാഗ് കൈമാറി. മുങ്ങല്‍ വിദഗ്ധരായ മുഹമ്മദും സംഘവും നടത്തിയ തെരച്ചലില്‍ മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടത്തിനായി ബണ്ട്വാള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണോ ആരെങ്കിലും തള്ളിയിട്ടതാണോ എന്നതില്‍ വ്യക്തതയില്ലെന്ന് പൊലീസ് പറഞ്ഞു. ബണ്ട്വാള്‍ സിറ്റി പൊലീസ് എഎസ്ഐ ദേവപ്പ വിജയകുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.