ഗവർണ്ണറെ വിടാതെ എസ്.എഫ്.ഐ; തൃശ്ശൂരിൽ കരിങ്കൊടി കാണിച്ച 25 പ്രവർത്തകർ കസ്റ്റഡിയിൽ

തൃശ്ശൂർ:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ച്‌ പ്രതിഷേധിച്ച 25 എസ്.എഫ്.ഐ. പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.മുളങ്കുന്നത്തുകാവില്‍ ആരോഗ്യ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വെളപ്പായ റോഡില്‍ വെച്ച്‌ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള 25 എസ്.എഫ്.ഐക്കാരെയാണ് പൊലീസ് പിടികൂടിയത്. ഗവര്‍ണറുടെ വാഹനവ്യൂഹത്തിനടുത്തെത്തിയായിരുന്നു എസ്.എഫ്.ഐ. പ്രതിഷേധം. സമരക്കാരുടെ മുഖത്തും കണ്ണിലും മര്‍ദിച്ചെന്നാരോപിച്ച്‌ പൊലീസ് സ്റ്റേഷനിലും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ബേവിഞ്ചയില്‍ നിന്നു 3 ലക്ഷം രൂപയുടെ വൈദ്യുതി വയറുകള്‍ മുറിച്ചു കടത്തിയ കേസ്: പള്ളിക്കര സ്വദേശികള്‍ അറസ്റ്റില്‍; പിടിയിലായത് രാത്രി കാലങ്ങളില്‍ ബൈക്കില്‍ കറങ്ങി കവര്‍ച്ച പതിവാക്കിയ സംഘം, ബേക്കലിലും കേസ്
Scroll to top

You cannot copy content of this page