പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കോളേജ് അധ്യാപകൻ മരിച്ചു; മരിച്ചത് കോഴിക്കോട് കൊടുവള്ളി സ്വദേശി

തിരുവനന്തപുരം:പാപനാശം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് അധ്യാപകൻ മരിച്ചു. കൊല്ലം ടി.കെ.എം. എൻജിനീയറിങ് കോളേജിലെ അസി.പ്രൊഫസർ കോഴിക്കോട് കൊടുവള്ളി കുവാമ്പോഴില്‍ പൊൻപറയ്ക്കലില്‍ മുഹമ്മദ് ഷാനിർ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 6.15-ന് പാപനാശം പ്രധാന ബീച്ചിലായിരുന്നു അപകടം.

മറ്റ് അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുകയായിരുന്ന മുഹമ്മദ് ഷാനിർ ശക്തമായ അടിയൊഴുക്കില്‍പ്പെടുകയായിരുന്നു. മുങ്ങിത്താഴ്ന്ന ഷാനിറിനെ ലൈഫ് ഗാർഡും പോലീസും നാട്ടുകാരും ചേർന്ന് കരയ്ക്കെത്തിച്ചു. തുടർന്ന് വർക്കല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഘം വർക്കലയിലെത്തിയത്. ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ് വിഭാഗത്തിലെ അസി.പ്രൊഫസറായിരുന്നു മുഹമ്മദ് ഷാനിർ. മൃതദേഹം നിലവില്‍ വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. ഭാര്യ: റസാന. മക്കള്‍: മുഹമ്മദ് ഹംദാൻ, അയ്ദിൻ മുഹമ്മദ്, ഫാത്തിമ റിഥ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page