കാസര്‍കോട്: കാറില്‍ കടത്തിയ 7.310 ഗ്രാം എം ഡി എം എയുമായി മൂന്ന് യുവാക്കള്‍ ഹോസ്ദുര്‍ഗ് പൊലീസിന്റെ പിടിയിലായി. നീലേശ്വരം, തൈക്കടപ്പുറം ഐസ് പ്ലാന്റിന് സമീപം താമസിക്കുന്ന കെഎസ് ഷാരോണ്‍(28), ചെറുവത്തൂര്‍ കൈതക്കാട് സ്വദേശി ടിസി സിറാജ്(28), ചെറുവത്തൂര്‍ കുഴിഞ്ഞടി സ്വദേശി പിഎസ് ഷുരൈഫ്(28 )എന്നിവരെ ഹോസ്ദുര്‍ഗ് എസ്ഐ വിപി അഖില്‍ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചക്ക് കഴിഞ്ഞ് കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് വാഹന പരിശോധനക്കിടെയാണ് ആള്‍ട്ടോ കാറിന്റെ മുന്‍വശം ഡാഷ് ബോര്‍ഡില്‍ നിന്നും എംഡിഎംഎ പൊലീസ് കണ്ടെടുത്തത്. ഒരു ഇലക്ട്രോണിക്സ് ത്രാസ്സും ഒരു ഗ്ലാസ്സ് ട്യൂബും 4 ഒഴിഞ്ഞ സിപ് ലോക്കും കസ്റ്റഡിലെടുത്തു. പരിശോധന സംഘത്തില്‍ ഉദ്യോഗസ്ഥരായ കെടി ഹരിദാസന്, ഷൈജു,അജയന് എന്നിവരും ഉണ്ടായിരുന്നു.