പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിൽ 18 പ്രതികൾ; 3 പേർ അറസ്റ്റിൽ; പിടിയിലായവരിൽ സർക്കാർ ജീവനക്കാരനും

പത്തനംതിട്ട: പത്തനംതിട്ടയിലെ പോക്സോ കേസില്‍ കെഎസ്‌ഇബി ജീവനക്കാരനും പ്രായപൂർത്തിയാകാത്ത ഒരാളുമുള്‍പ്പെടെ മൂന്ന് പേർ അറസ്റ്റില്‍.കെഎസ്‌ഇബി ജീവനക്കാരൻ മുഹമ്മദ്‌ റാഫി, സജാദ്, പ്രായപൂർത്തിയാകാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ റാന്നി ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയ മറ്റൊരു യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്. പ്ലസ് വണ്‍‌ വിദ്യാര്‍ത്ഥിനിയാണ് പത്തനംതിട്ടയില്‍ കൂട്ട  പീഡനത്തിനിരയായത്.

കേസില്‍ 18 പ്രതികളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. ഇന്‍സ്റ്റാഗ്രാം വഴിയാണ് കൂടുതല്‍ പേര്‍ കുട്ടിയുമായി സൗഹൃദത്തിലായതെന്നാണ് പൊലീസ് പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത ആളുകളും പ്രതികളുടെ കൂട്ടത്തിലുണ്ടെന്ന് സൂചനയുണ്ടായിരുന്നു. സ്കൂളില്‍ പോകാൻ മടികാണിച്ച പെണ്‍കുട്ടിയെ കൗണ്‍സിലിങിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. സംഭവത്തില്‍ സൈബര്‍ പൊലീസിന്‍റെ ഉള്‍പ്പെടെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള നീക്കത്തിനിടെയാണ് മൂന്ന് പേർ അറസ്റ്റിലാവുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page