കാസർകോട്: എംജി റോഡിൽ വാഹനാപകടം. ടാങ്കർ ലോറിക്കടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. തളങ്കര ബാങ്കോട് സ്വദേശിയും വിദ്യാനഗർ ബിസി റോഡിലെ ഫ്ലെക്സ് കട ഉടമയുമായ ഹനീഫി (55) നാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ കാലിനാണ് ഗുരുതര പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക്
രണ്ടരയോടെ എം ജി റോഡിലെ ഹൈപ്പർ മാർക്കറ്റിന് മുൻവശത്തേ റോഡിലാണ് അപകടം. പുതിയ ബസ് സ്റ്റാൻഡിൽ നിന്നും നിന്നും പഴയ ബസ് സ്റ്റാന്റിലേക്ക് വരികയായിരുന്ന സ്കൂട്ടറിനെ ഇടിച്ച് ടാങ്ക് ലോറി കടന്നു പോവുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട ഹനീഫയെ ഓടിക്കൂടിയവർ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവാണെന്ന് ഡ്രൈവർമാരും നാട്ടുകാരും പറയുന്നു.







