കാസര്‍കോട്: പെര്‍മിറ്റില്‍ അനുവദിച്ചതിനെക്കാളും വിസ്തീര്‍ണ്ണത്തില്‍ കെട്ടിട നിര്‍മ്മാണം നടത്തിയെന്ന പരാതിയില്‍ കുമ്പള പഞ്ചായത്ത് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. കാസര്‍കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈ. എസ് പി വി കെ വിശ്വംഭരന്‍ നായരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. 1200 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം 653ചതുരശ്ര അടി അടിയാണെന്നു ചുരുക്കി കാണിച്ച് പഞ്ചായത്തിന് നഷ്ടം വരുത്തിയെന്നാണ് പരാതി. ഇതു സംബന്ധിച്ച് വിജിലന്‍സ് നേരത്തെ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നു റെയ്ഡ് നടത്തുന്നത്.







