കാസർകോട്: നെക്രജെ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം പൈക്കയിലെ മെഹറുന്നീസ (44) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയോളമായി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൈത്രി പൈക്ക വനിതാവേദിയുടെ കണ്‍വീനറായ മെഹറുന്നീസ പൊതുരംഗത്തും സജീവമായിരുന്നു. കോൺഗ്രസിന്റെ സജീവ പ്രവർത്തക കൂടിയാണ്.
ചെങ്കള പഞ്ചായത്ത് ഏഴാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ജെ പി ബഷീർ ആണ് ഭർത്താവ്. ബദിയടുക്ക അടഞ്ജൂരി പരേതനായ അബ്ബാസിന്റെയും ബീഫാത്തിമയുടെയും
മകളാണ്. മുഹമ്മദ് സിനാന്‍ (വിദ്യാര്‍ത്ഥി പ്ലസ് ടു നവജീവന്‍ സ്‌കൂള്‍ ബദിയടുക്ക) അനാന്‍ അബ്ബാസ് (എസ്എസ്എല്‍സി നവജീവന്‍ സ്‌കൂള്‍) ഐഷ ഹാദിയ (മൂന്നാം ക്ലാസ് കുനില്‍ സ്‌കൂള്‍) എന്നിവര്‍ മക്കളാണ്.
സഹോദരങ്ങള്‍: നാസര്‍, അഡ്വ. സാഫിര്‍, ഹബീബ്, ഡോ.അസീസ്, താഹിറ, മിസിരിയ, ആമിന, ഹവ്വാബി.







