വീട്ടില്‍ ഒരു പരിഗണനയും കിട്ടുന്നില്ല; 40 കാരിയായ മാതാവിനെ 17 കാരനായ മകന്‍ തലയ്ക്കടിച്ച് കൊന്നു

തന്നെ നന്നായി നോക്കുന്നില്ലെന്നാരോപിച്ച് അമ്മയെ മകന്‍ ഇരുമ്പ് വടികൊണ്ട് അടിച്ചു കൊന്നു. ബംഗളൂരു കെ.ആര്‍. പുരയിലാണ് സംഭവം. കോലാര്‍ ജില്ലയിലെ മുള്‍ബാഗല്‍ സ്വദേശിനിയായ നേത്ര (40) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തി 17-കാരനായ മകന്‍ കീഴടങ്ങി. മുള്‍ബാഗലിലെ സ്വകാര്യകോളേജിലെ രണ്ടാംവര്‍ഷ ഡിപ്ലോമ വിദ്യാര്‍ഥിയാണ് കൗമാരക്കാരന്‍. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രാവിലെ 7.30-ഓടെ കോളേജിലേക്ക് പോകാനിറങ്ങുന്നതിനിടെ മാതാവുമായി വഴക്കുണ്ടായിരുന്നു. വാക്കേറ്റം രൂക്ഷമായതോടെ സമീപത്തുണ്ടായിരുന്ന ഇരുമ്പുവടിയെടുത്ത് നേത്രയുടെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ മാതാവ് തല്‍ക്ഷണം മരിച്ചു. മരിച്ചെന്ന് ഉറപ്പായതോടെ മകന്‍ കെ.ആര്‍. പുരം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തനിക്ക് വീട്ടില്‍ ഒരു പരിഗണനയും ലഭിക്കുന്നില്ലെന്നും ശ്രദ്ധിക്കുന്നില്ലെന്നും അതിനാല്‍ അമ്മയോട് ദേഷ്യമുണ്ടായിരുന്നതായി ഇയാള്‍ പൊലീസിന് മൊഴി നല്‍കി. അമ്മ നന്നായി നോക്കിയിരുന്നില്ലെന്നും ഭക്ഷണംപോലും നല്‍കിയിരുന്നില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്.
ഇയാളുടെ സഹോദരി ജോര്‍ജിയയില്‍ മെഡിക്കല്‍ പഠനം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page