‘തമിഴക വെട്രി കഴകം’; നടന്‍ വിജയ് രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചു; ഏപ്രിലില്‍ മഹാ സമ്മേളനം

ചെന്നൈ: നടന്‍ വിജയ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്നാണ് പേര്. വിജയ് മക്കള്‍ ഇയക്കം നേതാക്കള്‍ ഡല്‍ഹിയിലുണ്ട്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതോടെയാണ് വെള്ളിയാഴ്ച പാര്‍ട്ടി പ്രഖ്യാപിച്ചത്. രാഷ്ട്രീയ പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍ നടപടികളിലായിരുന്നു നേതാക്കള്‍.
ഒരു കോടി ആളുകളെ പാര്‍ട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. പാര്‍ട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈല്‍ ആപ്പും പുറത്തിറക്കും. ഈ ആപ്പിലൂടെ ജനങ്ങള്‍ക്ക് പാര്‍ട്ടി അംഗമാവാന്‍ സാധിക്കും. 2026 നിയമസഭ തെരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെങ്കിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഏപ്രിലില്‍ മഹാസമ്മേളനം നടത്തും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയുടെ ആരാധക സംഘടന മത്സരിക്കുകയും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്, രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ നീക്കം സജീവമാക്കി വിജയ് രംഗത്തിറങ്ങിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page