മംഗളാ എക്‌സ്പ്രസില്‍ തീയും പുകയും; ട്രെയിന്‍ നീലേശ്വരത്ത് അരമണിക്കൂറോളം നിര്‍ത്തിയിട്ടു

കാസര്‍കോട്: നിസാമുദ്ദീന്‍ എറണാകുളം മംഗളാ എക്‌സ്പ്രസില്‍ തീയും പുകയും. ഇതേ തുടര്‍ന്ന് അരമണിക്കൂറോളം നീലേശ്വരത്ത് നിര്‍ത്തിയിട്ടു. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ട്രെയിനിന്റെ എസ്. അഞ്ച് കോച്ചിന്റെ അടിഭാഗത്തു നിന്നാണ് തീയും പുകയും കണ്ടത്. അപകടമൊന്നും ഉണ്ടായില്ല. യാത്രക്കാരിലൊരാളാണ് തീ കണ്ടതിനെ തുടര്‍ന്ന് സ്‌റ്റേഷന്‍ മാസ്റ്ററെ വിവരമറിയിച്ചത്. സ്‌റ്റേഷന്‍ മാസ്റ്റര്‍ ഉടന്‍ തന്നെ ലോക്കോ പൈലറ്റിന് വിവരം കൈമാറുകയായിരുന്നു. തീയും പുകയും നിന്നതിന് ശേഷമാണ് ട്രെയിന്‍ യാത്രതുടര്‍ന്നത്. മണിക്കൂറുകള്‍ വൈകി രാവിലെ 8 മണിയോടെയാണ് ട്രെയിന്‍ നീലേശ്വരത്ത് എത്തിയത്. ബ്രേയ്ക്കില്‍ നിന്നാണ് പുക ഉയര്‍ന്നതെന്നും അതില്‍ അസ്വാഭാവികതയില്ലെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page