ട്രാവല്‍ ഏജന്‍സിയില്‍ പങ്കാളികളാക്കാം; ഒരു കോടി തട്ടിയ ദമ്പതികള്‍ മുങ്ങി

ബംഗളൂരു: ബസ് വ്യവസായത്തില്‍ പങ്കാളികളാക്കാമെന്നു വാഗ്ദാനം ചെയ്ത് മലയാളികള്‍ ഉള്‍പ്പെടെ 11 പേരില്‍നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത ദമ്പതികള്‍ മുങ്ങി. 30 ലക്ഷത്തോളം രൂപ നിക്ഷേപിച്ച ഒരാള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൈസൂരുവില്‍ ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന സയ്യിദ് റിയാന്‍ – സഫ്വാന ദമ്പതികളാണ് തട്ടിപ്പ് നടത്തിയതെന്ന് തിരിച്ചറിഞ്ഞു.
ടൂര്‍ പാക്കേജ് നടത്തി വലിയ ലാഭമുണ്ടാക്കാമെന്നും അതിന്റെ വിഹിതം ലഭിക്കുമെന്നും ആയിരുന്നു വാഗ്ദാനം. ദമ്പതികള്‍ തങ്ങളുടെ സുഹൃത്തക്കള്‍ വഴിയാണ് മറ്റുള്ളവരുമായി ബന്ധം സ്ഥാപിച്ചതെന്ന് പറയുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page