ഉപ്പള മേഖല സംയുക്ത ജമാഅത്ത് ഖാസിയായി കൊയ്യോട് ഉമർ മുസ്ലിയാർ; സ്ഥാനാരോഹണ സംഗമം വ്യാഴാഴ്ച

ഉപ്പള: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കൊയ്യോട് പി.പി. ഉമർ മുസ് ലിയാർ ഉപ്പള മേഖല സംയുക്ത ജമാഅത്ത് ഖാസിയാകും. സ്ഥാനാരോഹണം
വ്യാഴാഴ്ച രാവിലെ 10ന് ഉപ്പള അഹ്‌ലേ സുന്നത്ത് ഹനഫി ജാമിഅ മസ്ജിദ് അങ്കണത്തിലെ കെ. ആലിക്കുട്ടി ഉസ്താദ് നഗറിൽ നടക്കും. സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ, സംയുക്ത ജമാഅത്ത് രക്ഷാധികാരി സയ്യിദ് കെ.എസ്. അലി തങ്ങൾ കുമ്പോൽ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് എം.എസ്. തങ്ങൾ തുടങ്ങിയ പണ്ഡിതരും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് സിറാജുദ്ദീൻ ഫൈസി ചേരാൽ, സെക്രട്ടറി ടി.എ. മൂസ പത്വാടി, ട്രഷറർ അബ്ദുൽ മജീദ് ദാരിമി പയ്യക്കി, വർക്കിങ് സെക്രട്ടറി ഉമർ രാജാവ് ബന്തിയോട്, വൈസ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അറബി, ജോയിന്റ് സെക്രട്ടറി അബ്ദുൽ ജബ്ബാർ പള്ളം സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്, ട്രാക്കില്‍ കല്ലുകള്‍ സ്ഥാപിക്കല്‍; ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റെയില്‍വേ അധികൃതരെ അറിയിക്കണമെന്നു ആര്‍പിഎഫ്, ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
Scroll to top

You cannot copy content of this page