മഹാത്മാഗാന്ധി ഉത്തര മലബാർ ജലോത്സവം; വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി

നീലേശ്വരം: ബുധനാഴ്ച നീലേശ്വരം കോട്ടപ്പുറം പുഴയിൽ നടക്കുന്ന മഹാത്മാഗാന്ധി ട്രോഫിക്കായുള്ള ഉത്തര മലബാർ ജലോത്സവ വള്ളംകളി മത്സരത്തോടനുബന്ധിച്ച് പ്രദേശത്ത് ഗതാഗത ക്രമീകരണങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
നീലേശ്വരം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കോട്ടപ്പുറം അമ്പല മൈതാനിയിലും കോട്ടപ്പുറം സ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. മടക്കര – ചെറുവത്തൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ബാലഗോകുലം അമ്പല മൈതാനിയിലും രാജാസ് സ്കൂൾ പരിസരത്തും പാർക്ക് ചെയ്യണം. കോട്ടപ്പുറം അമ്പലം മുതൽ പാലം വരെയുള്ള ഭാഗത്ത് റോഡരികിൽ യാതൊരു കാരണവശാലും വാഹനങ്ങൾ നിർത്തിയിടാൻ പാടില്ല. ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
കൂടാതെ, മത്സരം നടക്കുന്ന പുഴയിൽ ഇറങ്ങുന്ന ചെറുവള്ളങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സര ട്രാക്കിന് സമീപവും ഫിനിഷിംഗ് പോയിന്റിന് സമീപവും ചെറുവള്ളങ്ങൾക്ക് പ്രവേശനമില്ല. സ്ത്രീകളെയും കുട്ടികളെയും കയറ്റി ചെറുവള്ളങ്ങൾ പുഴയിലിറക്കുവാൻ അനുവദിക്കുന്നതല്ല. നിർദ്ദേശങ്ങൾ ലംഘിച്ച് ട്രാക്കിന് കുറുകെ പോകുന്ന വള്ളങ്ങൾ പിടിച്ചെടുക്കും.
മത്സരം സുഗമമായി നടത്തുന്നതിനായി പൊതുജനങ്ങൾ പൊലീസുമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്, ട്രാക്കില്‍ കല്ലുകള്‍ സ്ഥാപിക്കല്‍; ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റെയില്‍വേ അധികൃതരെ അറിയിക്കണമെന്നു ആര്‍പിഎഫ്, ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
Scroll to top

You cannot copy content of this page