അമ്മായിയമ്മ അനുവാദമില്ലാതെ തന്റെ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുന്നു; വിവാഹമോചനം തേടി യുപി യുവതി

അമ്മായിയമ്മ തന്റെ അനുവാദമില്ലാതെ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിച്ചതിന്റെ പേരില്‍ ആഗ്രയില്‍ ഒരു യുവതി ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി. മേക്കപ്പ് ഉപയോഗിച്ചതിന്റെ പേരില്‍ അമ്മായിയമ്മയുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഭര്‍ത്താവ് തന്നെയും സഹോദരിയെയും വീട്ടില്‍ നിന്ന് പുറത്താക്കിയതായും യുവതി ആരോപിച്ചു. മല്‍പുര സ്വദേശികളായ യുവതിയും സഹോദരിയും എട്ട് മാസം മുമ്പാണ് രണ്ട് സഹോദരന്മാരെ വിവാഹം കഴിച്ചച്ചത്. തന്റെ അനുവാദമില്ലാതെ അമ്മായിയമ്മ തന്റെ മേക്കപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് യുവതി കണ്ടെത്തുന്നത് വരെ വീട്ടില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. തനിക്ക് പുറത്ത് പരിപാടിക്ക് പോകേണ്ടി വരുമ്പോള്‍ അമ്മായിയമ്മ മേക്കപ്പ് സാധനങ്ങള്‍ തരുന്നില്ലെന്നാണ് മറ്റൊരു പരാതി. അമ്മായിയമ്മ വീട്ടിനുള്ളില്‍ വിലകൂടിയ വസ്ത്രങ്ങള്‍ ധരിക്കുകയും മേക്കപ്പ് ഇടുകയും ചെയ്യുന്നുണ്ടെന്ന് യുവതി ആഗ്ര പൊലീസിന്റെ ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍ അധികൃതരോട് പറഞ്ഞു. ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍ അധികൃതര്‍ മധ്യസ്ഥത വഹിച്ചിട്ടും പരിഹാരമില്ലാത്തതിനാലാണ് യുവതി മാല്‍പുര പൊലീസിനെ സമീപിച്ചത്. മേക്കപ്പ് ധരിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് അമ്മായിയമ്മയുമായി സ്ഥിരമായി വാക്ക് തര്‍ക്കമുണ്ടാകുന്നതായി യുവതി പറഞ്ഞു. അമ്മായിയമ്മ സംഭവം മകനോട് പറയുകയും തുടര്‍ന്നാണ് ഭര്‍ത്താവ് തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയതെന്നും യുവതി പറയുന്നു. കാര്യങ്ങള്‍ വഷളായതോടെ യുവതിയെയും സഹോദരിയെയും വീട്ടില്‍ നിന്ന് പുറത്താക്കി. ഇപ്പോള്‍ രണ്ട് മാസമായി സഹോദരിമാര്‍ മാതൃവീട്ടിലാണ് താമസിക്കുന്നത്. ഞായറാഴ്ച യുവതിയെയും അമ്മായിയമ്മയെയും പരിവാര്‍ പരമര്‍ശ് കേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തി കൗണ്‍സിലിംഗ് നല്‍കിയിട്ടും ഫലമുണ്ടായില്ല. വിവാഹമോചനം തേടുന്നതില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് യുവതി കൗണ്‍സിലിങില്‍ വ്യക്തമാക്കി. അമ്മ പറയുന്നത് മാത്രം കേട്ട് ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുന്നതിനാല്‍ ഒരുമിച്ച് പോകാന്‍ സാധ്യമല്ലെന്നും യുവതി പറഞ്ഞു.
കൂടുതല്‍ കൗണ്‍സിലിംഗിനായി യുവതിയെയും ഭര്‍ത്താവിനെയും വീണ്ടും വിളിക്കുമെന്നും ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍ അധികൃതര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page