കര്‍ണാടകയിലെ രാമനഗര ജില്ലയില്‍ ആറ് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തി. കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുട്ടിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പ്രതി ഇരയായ കുട്ടിയെ ബിസ്‌ക്കറ്റ് പാക്കറ്റുമായി പ്രലോഭിപ്പിച്ച് ബസ് സ്റ്റോപ്പില്‍ നിന്ന് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പീഡനം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റുമോര്‍ട്ട റിപോര്‍ട്ടിന് ശേഷം അന്വേഷണം ഊര്‍ജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു.
![](https://malayalam.karavaldaily.com/wp-content/uploads/2025/02/inbound4153319347914673358.jpg)