നടൻ ഗോവിന്ദ് പത്മ സൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരായി

തൃശ്ശൂർ: നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരായി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഹല്‍ദി ആഘോഷത്തിന്റെയും വിവാഹത്തിന് മുന്നോടിയായി നടന്ന സത്ക്കാരത്തിന്റെയും ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ  ദിവസങ്ങളില്‍ ഇരുവരും പങ്കുവച്ചിരുന്നു. മിയ, പൂജിത, ഷഫ്‌ന, കുക്കു, ജീവ തുടങ്ങി നിരവധി താരങ്ങള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബര്‍ 23 നാണ് വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവെച്ച്‌ ജിപിയും ഗോപികയും വിവാഹവാർത്ത പുറത്തുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page