ബംഗളൂരുവില്‍ മകനെ പിതാവ് വെടിവച്ച് കൊന്നു

ബംഗളൂരുവില്‍ മകനെ പിതാവ് വെടിവച്ച് കൊന്നു. കാമാക്ഷിപാളയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കരേക്കലിലാണ് ദാരുണമായ സംഭവം നടന്നത്. പ്രദേശത്തെ നര്‍ത്തന്‍ ബൊപ്പണ്ണ എന്ന 32 കാരനാണ് കൊല്ലപ്പെട്ടത്. പിതാവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. വെടിയൊച്ച കേട്ടെത്തിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തിയാണ് പരിക്കേറ്റ യുവാവിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ ആശുപത്രിയില്‍ വച്ച് ബൊപ്പണ്ണ മരിച്ചു. മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തില്‍ കലാശിച്ച കാരണം അവ്യക്തമാണ്. മദ്യലഹരിയില്‍ വഴക്കിനിടെ സംഭവിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കാമാക്ഷിപാളയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page