നീലേശ്വരം:സ്ഥലം മാറി പോകുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നീലേശ്വരം പൊലീസ് സ്റ്റേഷനിൽ യാത്രയയപ്പ് നൽകി. പൊതു സ്ഥലം മാറ്റത്തിന്റെ ഭാഗമായി നിലേശ്വരം പോലീസ് സ്റ്റേഷനിൽ നിന്നും 12 വോളം പോലീസ് ഓഫീസർമാരാണ് കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഷനുകളിലേക്ക് ട്രാൻസ്ഫറായി പോകുന്നത്. സബ് ഇൻസ്പെക്ടർ കെ അജിത അധ്യക്ഷത വഹിച്ചു. ഇൻസ്പെക്ടർ കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർമാരായ ജി ജിഷ്ണു , സുമേഷ് ബാബു, എ വി ശ്രീകുമാർ , ടി വി രാജേഷ് കുമാർ ,സ്റ്റേഷൻ റൈറ്റർ ടി വി സജിത്ത് ,ദിലീഷ് കുമാർ പള്ളിക്കൈ . പിആർഒ പ്രകാശൻ കെ വി , സുജിത്ത് പ്രസംഗിച്ചു.







