തളിപ്പറമ്പ്: തളിപ്പറമ്പ ബസ്സ്റ്റാന്റിന് സമീപം പണമടങ്ങിയ ബാഗ് കവര്‍ന്നു. പന്നിയൂരിലെ കര്‍ഷകനായ കസ്തൂരിപറമ്പില്‍ ജലീലിന്റെ (56) ബാഗ് ആണ് കവര്‍ന്നത്. ഹൈവേ ബസ്‌ഷെല്‍ട്ടറില്‍ ഇന്ന് (വെള്ളി)പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സംഭവം. ജലീലിന്റെ മാതാവിന്റെ മരണവുമായി ബന്ധപ്പെട്ട് 40-ാം ദിവസത്തെ ചടങ്ങില്‍ പങ്കെടുക്കാന്‍ ചങ്ങനാശേരിയിലേക്ക് പോകുന്നതിനായി തളിപ്പറമ്പിലെത്തിയതായിരുന്നു ഭാര്യയും മകനുമടങ്ങിയ കുടുംബം. ഇന്ന് വൈകിട്ടാണ് ചടങ്ങുകള്‍ നടക്കേണ്ടിയിരുന്നത്. ബസ് കയറി കണ്ണൂര്‍ റെയില്‍വേസ്റ്റേഷനിലേക്ക് പോകുന്നതിന് തളിപ്പറമ്പിലെത്തിയതായിരുന്നു. ബസ് ഷെല്‍ട്ടറിലെ ഇരിപ്പിടത്തില്‍ 10,000 രൂപയും വസ്ത്രങ്ങളും മൊബൈല്‍ഫോണും ഹെഡ്‌ലൈറ്റുമടങ്ങിയ ബാഗ് വെച്ചതായിരുന്നു. ഇതിനിടെ എതിര്‍വശത്ത് നിന്നെത്തിയ ആള്‍ ബാഗ് കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. ഇരുട്ടായതിനാല്‍ ആളെ കണ്ടെത്താന്‍ സാധിച്ചില്ല. അപ്പോഴേക്കും പട്രോളിംഗ് നടത്തുകയായിരുന്ന തളിപ്പറമ്പ പൊലീസ് സംഘം സ്ഥലത്തെത്തി. ജലീലിന്റെ പരാതിയില്‍ പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മോഷണത്തോടെ ജലീലിന്റെ യാത്രയും മുടങ്ങി.







