കാസര്‍കോട്: സ്‌കൂളിലേക്ക് സ്‌കൂട്ടര്‍ കൊണ്ടുവരുന്നതിലുള്ള വിരോധത്തില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വിദ്യാര്‍ഥിയുടെ സ്‌കൂട്ടറിന്റെ ടയര്‍ കുത്തിപ്പൊട്ടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ മണിയനൊടി സ്വദേശി എകെ മുഹമ്മദി(18)ന്റെ സ്‌കൂട്ടറിന്റെ ടയറിനാണ് കേടുവരുത്തിയത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഉദിനൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മുഹമ്മദ്. സ്‌കൂളിന് സമീപത്തെ വീട്ടിലാണ് സ്‌കൂട്ടര്‍ നിര്‍ത്തിയിടാറുള്ളത്. അവിടെയെത്തിയാണ് പ്രതി അക്രമം കാട്ടിയത്. സംഭവത്തില്‍ രാഹുലിനെതിരെ ചന്തേര പൊലീസ് കേസെടുത്തു.







