കനത്ത മഴയിൽ കുന്നിടിഞ്ഞ് കിണർ മൂടി; വീട് അപകട ഭീഷണിയിൽ, കുടുംബത്തെ മാറ്റി പാർപ്പിച്ചു, സംഭവം ബങ്കര മഞ്ചേശ്വരത്ത്

കാസർകോട്: കനത്ത മഴയിൽ ബങ്കര മഞ്ചേശ്വരത്ത് കുന്നിടിഞ്ഞുവീണു. കിണർ മൂടി. മണ്ണ് വീഴാൻ തുടങ്ങിയതിനെ തുടർന്ന് വീട് അപകട ഭീഷണിയിലായി. കനില ഭണ്ഡാര നിലയത്തിലെ പുരുഷോത്തമയുടെ വീടാണ് അപകട ഭീഷണി നേരിടുന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് വീടിന് സമീപത്തെ കുന്നിടിഞ്ഞത്. മണ്ണിടിഞ്ഞ് വീടിനു മുൻവശത്തെ കിണർ പൂർണമായുംമൂടി. ഏതുനിമിഷവും വീടിന് മുകളിലേക്ക് മണ്ണ് വീഴാനുള്ള അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഇതേ തുടർന്ന് എട്ടംഗ കുടുംബത്തെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. വിവരത്തെ തുടർന്ന് റവന്യൂ അധികൃതരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. സമീപത്തെ മറ്റു വീടുകളും മണ്ണിടിച്ചൽ ഭീഷണി നേരിടുന്നുണ്ട്. വ്യാഴാഴ്ച രാത്രി മുതൽ പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page