ചെർക്കളം അബ്ദുള്ള അനുസ്മരണം 27 ന്; മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

കാസർകോട്: മുസ്ലിം ലീഗ് നേതാവും യു ഡി എഫ് ജില്ലാ ചെയർമാനും മുൻ മന്ത്രിയുമായിരുന്ന ചെർക്കളം അബ്ദുള്ളയുടെ എട്ടാം ചരമവാർഷികം ജൂലൈ 27 തിങ്കളാഴ്ച രാവിലെ 10.30നു മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും.മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്യും .മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗങ്ങൾ, നിയോജക മണ്ഡലം, മുനിസിപ്പൽ , പഞ്ചായത്ത് ഭാരവാഹികൾ, ദേശീയ-സംസ്ഥാന കൗൺസിൽ അംഗങ്ങൾ, പോഷക സംഘടന ജില്ലാ , നിയോജക മണ്ഡലം, മുനിസിപ്പൽ – പഞ്ചായത്ത് ഭാരവാഹികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവരും മുസ്ലിം ലീഗിൻ്റെയും പോഷക സംഘടനകളുടെ പ്രധാന പ്രവർത്തകരും പരിപാടിയിൽ സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി എം.എൽ എയും ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാനും അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page