സ്‌കൂളിലെത്തിയ ഒന്‍പതാം ക്ലാസുകാരിക്ക് വയറുവേദന; ഗര്‍ഭിണിയാക്കിയ ബെസ്റ്റ് ഫ്രണ്ടായ 14 കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

പത്തനം തിട്ടയില്‍ ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായ സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിച്ചു. പെണ്‍കുട്ടിയുടെ സുഹൃത്തും 14 വയസുകാരനുമായ ആണ്‍കുട്ടിക്കെതിരായാണ് കേസെടുത്തത്. ബലാല്‍സംഗം, പോക്‌സോ നിയമത്തിലെ 3, 4, 5, 6 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇരുവരും ദീര്‍ഘകാലമായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഒരു സ്‌കൂളില്‍ പഠിക്കുന്ന 14 വയസ് പ്രായമുളള പെണ്‍കുട്ടിയാണ് സഹപാഠിയായ 14 കാരനില്‍ നിന്നും ഗര്‍ഭിണിയായത്. സ്‌കൂളില്‍ നിന്ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ബന്ധുക്കള്‍ വിദഗ്ധ ചികില്‍സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് ഗര്‍ഭം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ നിന്നും വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതിന് ശേഷമാണ് സഹപാഠിക്കെതിരെ കേസെടുത്തത്. അതേസമയം കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 14 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page