കൊച്ചി:ഫോർട്ട് കൊച്ചിയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ മട്ടാഞ്ചേരി സ്വദേശിയെ അറസ്റ്റ് ചെയ്തു.മട്ടാഞ്ചേരി സ്വദേശി റോഷനെയാണ് ഫോർട്ട് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 27 ന് ഫോർട്ട് കൊച്ചിയിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. ഫോർട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി റോഷൻ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പിന്നീട് സ്കൂള്‍ ടീച്ചറോടാണ് പെണ്‍കുട്ടി ഗർഭിണിയായ വിവരം പറയുന്നത്. ടീച്ചർ വിവരമറിയിച്ചതിനെ തുടർന്ന് പെണ്‍കുട്ടിയുടെ വീട്ടുകാർ ഫോർട്ട് കൊച്ചി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
![](https://mlozaudj56ft.i.optimole.com/w:1373/h:773/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/asfhdba65454.jpg)