ബോവിക്കാനം: പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് അനിവാര്യമാണെന്നും, മുൻപ് ഏഴ് തവണ കോൺഗ്രസ് ഭരണകാലത്ത് നടന്നിട്ടുള്ള ഈ പ്രക്രിയയെ ഇപ്പോൾ തള്ളിപ്പറയുന്നത് പരിഹാസ്യമാണെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി പറഞ്ഞു. ബോവിക്കാനത്ത് ബിജെപി മുളിയാർ പഞ്ചായത്ത് പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുക യായിരുന്നു അവർ.കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ തങ്ങളുടെ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷൻ്റെയും നരേന്ദ്ര മോദി സർക്കാരിൻ്റെയും മേൽ ചുമത്തി സ്വന്തം അണികൾക്കിടയിൽ പിടിച്ചുനിൽക്കാനാണ് ശ്രമിക്കുന്നത്. ഒരു പതിറ്റാണ്ടിലേറെക്കാലം അധികാരത്തിന് പുറത്തുനിൽക്കേണ്ടി വന്നതിൻ്റെ അസഹിഷ്ണുതയിൽ രാജ്യവിരുദ്ധ ശക്തികളുമായി കൈകോർത്തുപോലും മോദി സർക്കാരിനെ അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നു അശ്വിനിപറഞ്ഞു.മുളിയാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഉല്ലാസ് വെള്ളാല അധ്യക്ഷത വഹിച്ചു.ആർ.എസ്.എസ്. ജില്ലാ സംഘചാലക് പ്രഭാകരൻ , ബിജെപി ജില്ലാ ജന. സെക്രട്ടറി എൻ. ബാബുരാജ്, സംസ്ഥാന കൗൺസിൽ അംഗം ശിവകൃഷ്ണ ഭട്ട്, മണ്ഡലം പ്രസിഡൻ്റ് ദിലീപ് പള്ളഞ്ചി, ജനറൽ സെക്രട്ടറിമാരായ ജയകുമാർ മാനടുക്കം, ശശികുമാർ അമ്മംകോട്, മുളിയാർ മണ്ഡലം വൈസ് പ്രസിഡൻ്റ് ബാലകൃഷ്ണ കോട്ടൂർ, ഒബിസി മോർച്ച ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണൻ കൊടവഞ്ചി,ബിജെപി ജനപ്രതിനിധികളായ ജയകൃഷ്ണൻ, അനന്യ, കുറ്റിക്കോൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് മണി കാവുങ്കൽ, ബേഡഡുക്ക പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഉദയൻ ചെമ്പക്കാട്, വിജയൻ കോട്ടൂർ പ്രസംഗിച്ചു.നാടൻപാട്ട് കലാകാരൻ ഗോപിനാഥ് അമ്മൻകോടിനെ ചടങ്ങിൽ ആദരിച്ചു. മുളിയാർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി സുജിത്ത് മുണ്ടക്കൈ (പ്രസി), വിജയൻ കോട്ടൂർ (ജന. സെക്ര) എന്നിവർ ചുമതലയേറ്റു.







