ചിറ്റാരിക്കാൽ ഉപജില്ല സംസ്കൃതോത്സവം : കുമ്പളപ്പള്ളി എസ്.കെ.ജി.എം.എ യു.പി സ്കൂളിന് ചാമ്പ്യൻഷിപ്

കരിന്തളം: ചിറ്റാരിക്കൽ ഉപജില്ലാ കലോത്സവം സംസ്കൃതോത്സവത്തിൽ യു.പി വിഭാഗത്തിൽ കുമ്പളപ്പള്ളി എസ്.കെ.ജി.എം.എ യു.പി സ്കൂൾ ചാമ്പ്യന്മാരായി. 90 പോയിന്റുകൾ നേടിയാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്.മാലോത്ത് കസ്ബ സ്കൂളിൽ നവംബർ 3, 4, 5, 6 തീയതികളിൽ നടന്ന ഉപജില്ലാ കലോത്സവത്തിലാണ് കുമ്പളപ്പള്ളി സ്കൂളിലെ വിദ്യാർഥികൾ മികവ് തെളിയിച്ചത്. സംസ്കൃതോത്സവത്തിൽ പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും എ ഗ്രേഡ് നേടിയാണ് കുട്ടികൾ ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ മികച്ച വിജയം.സംസ്കൃത നാടകത്തിലും സ്കൂളിന് വ്യക്തിഗത നേട്ടങ്ങളുണ്ടായി. നാടകത്തിലെ മികച്ച നടനായി ആറാം ക്ലാസ് വിദ്യാർഥി കെ.വി. വിഷ്ണുരഞ്ജനും മികച്ച നടിയായി ഏഴാം ക്ലാസ് വിദ്യാർഥിനി ഋതു കാർത്തിക എസ്. ദിലീപും തിരഞ്ഞെടുക്കപ്പെട്ടു.കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ ചിറ്റാരിക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിന്ന് വിജയികൾക്കുള്ള ട്രോഫി വിദ്യാർഥികൾ ഏറ്റുവാങ്ങി. സ്കൂളിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച വിദ്യാർഥികളെ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും അഭിനന്ദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page