വോർക്കാടി: കർണാടക സംസ്ഥാന കബഡി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുമാരി ഷാൻവി ഷെട്ടിയെ ബിജെപി വോർക്കാടി പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി അനുമോദിച്ചു.

കായികരംഗത്ത് മികച്ച നേട്ടം കൈവരിച്ച ഷാൻവി നാടിന്റെ അഭിമാനമാണെന്നും യുവസമൂഹത്തിന് മാതൃകയാണെന്നും അശ്വിനി പറഞ്ഞു. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ആദർശ് ബി.എം., . ജനറൽ സെക്രട്ടറി യതിരാജ് ഷെട്ടി, വോർക്കാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഭാസ്കര പൊയ്യെ, ജന. സെക്രട്ടറി നാഗേഷ് ബള്ളൂർ, ജനപ്രതിനിധി ചന്ദ്രശേഖർ ബി., ഗോപാൽ ഷെട്ടി അരിബയൽ, ചമ്പന്ന റായ്, മുൻ പഞ്ചായത്ത് ജനപ്രതിനിധികളായ ആനന്ദ തച്ചിറെ, രാജ് കുമാർ ഷെട്ടി, കർഷക മോർച്ച മണ്ഡലം ജന. സെക്രട്ടറി വിവേകാനന്ദ ഷെട്ടി , മഹിളാ മോർച്ച ജില്ലാ സെക്രട്ടറി മമതാ സാഗർ, ജഗദീഷ് ചേന്ദേൽ, രവിരാജ് , രക്ഷൻ, ശ്വേത പാവള, സുധാകർ ഷെട്ടി , രാജേഷ്, പ്രഭാകർ ഷെട്ടി പാവൂർ സംബന്ധിച്ചു.നാരായണ ഷെട്ടി – ലളിതാ ഷെട്ടി ദമ്പതികളുടെ മകളായ ഷാൻവി സോമേശ്വര പരിജന കോളേജ് വിദ്യാർത്ഥിനിയാണ്.







