ആരോഗ്യവകുപ്പ് മന്ത്രി അറിയണം;പറ്റുമെങ്കിൽ കുമ്പളയിലെ സർക്കാർ ആശുപത്രിയുടെ അവസ്ഥ കാണണം

കുമ്പള:കുമ്പളയിലെ തീരമേഖലയിൽ പ്രവർത്തിക്കുന്ന സർക്കാരിന്റെ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ കഴിഞ്ഞ 3 പതിറ്റാണ്ടായി അവഗണന നേരിടുന്നു.ദിവസേന ഈ ആശുപത്രിയെ തേടിയെത്തുന്നത് മുന്നൂറിൽ പരം രോഗികളാണ്. രോഗികൾക്ക് നിന്ന് തിരിയാൻ ഇവിടെ സ്ഥലമില്ല. ആശുപത്രി കെട്ടിടം സ്ഥല പരിമിതിയിൽ വീർപ്പുമുട്ടുന്നു. എന്നും രോഗികളുടെയും, ജീവനക്കാരുടെയും ബഹളമാണ്. പോലീസ് ഇടപെടലുകൾ പോലും ഉണ്ടായിട്ടുണ്ട്. കാസർകോട് ബ്ലോക്ക് പഞ്ചായത്തിനാണ് ഈ ആരോഗ്യ കേന്ദ്രത്തിന്റെ ഭരണ ചുമതല.കുറെ പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സമർപ്പിച്ച് വികസനം ഇന്ന് വരും,നാളെ വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത്. നേരത്തെ 14 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചപ്പോൾ സംസ്ഥാന സർക്കാർ വിഹിതമായ 40 ശതമാനം സംസ്ഥാന സർക്കാർ വഹിക്കണമെന്ന് അഭ്യർത്ഥിച്ചു. മുൻ സർക്കാർ അതു കേട്ട ഭാവം പോലും കാണിച്ചില്ല. പിന്നീട് 5.40 കോടി രൂപയുടെ പദ്ധതി അനുവദിച്ചതായി പറയാൻ തുടങ്ങിയിട്ട് നാളേറെയായി. ഇപ്പോൾ അങ്ങനെ ഓരോരുത്തർ പറഞ്ഞു നടക്കുന്നു. പദ്ധതികൾക്ക് കോടികൾ അനുവദിച്ചുവെന്നു പത്രക്കുറിപ്പ് ഇറക്കുന്നതല്ലാതെ തുടർനടപടികൾ എവിടെയും ഉണ്ടാകുന്നില്ല.രോഗം പിടിപെടുന്നതിൽ ജാഗ്രത പുലർത്താൻ മാത്രമാണ് ഡിഎംഒ ആവശ്യപ്പെടുന്നത്.ചികിത്സയ്ക്ക് സംവിധാനമൊരുക്കാൻ ആരോഗ്യ വകുപ്പ് അധികൃതർക്ക് കഴിയുന്നില്ല. അവഗണനക്കെതിരെ ഒരുപാട് സമരങ്ങൾ എവിടെ നടന്നിട്ടുണ്ട്. ദോഷം പറയരുതല്ലോ.മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററിനു കഴിഞ്ഞവർഷം ബ്ലോക്ക് ഫാമിലി സെന്റർ എന്നു പേരിട്ടിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനം കാസർകോട്ടായതി നാൽ ആശുപത്രി വികസനത്തിന് എംപിയുടെയും,രണ്ട് എംഎൽഎമാരുടെയും സഹായം കിട്ടുമായിരുന്നിട്ടും ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് നാളിതുവരെ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.ഇതിൽ നാട്ടുകാർ പ്രതിഷേധത്തിലുമാണ്.കുമ്പള തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളും, സമീപപ്രദേശത്തെകൃഷിക്കാരും,നഗരത്തിലുള്ള സർക്കാർ സ്കൂൾ ഉൾപ്പെടെയുള്ള അഞ്ചോളം വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളും,വ്യാപാരികളും, ജീവനക്കാരുമെല്ലാം രോഗം വന്നാൽ ആശ്രയിക്കുന്നത് ഈ സർക്കാർ ആശുപത്രിയെയാണ്. ഓട് മേഞ്ഞതും പഴക്കം ചെന്നതുമായ ആശുപത്രിയിലെ പ്രധാന കെട്ടിടം ചോർന്നൊലിക്കുന്നത് മൂലം കഴിഞ്ഞവർഷം മുതൽ അടച്ചിട്ടു.നേരത്തെ ഉണ്ടായിരുന്ന കിടത്തി ചികിത്സയും ഇപ്പോഴില്ല.കെട്ടിടത്തിന് 68 വർഷത്തെ പഴക്കമുണ്ട്.എന്നിട്ടും പുനർനിർമ്മാണത്തിനുള്ള മുറവിളി മാത്രമാണ്ഇതിനിടയിൽ ആകെയുണ്ടായ വികസനം. അനുവദിച്ചതായി അവകാശപ്പെടുന്ന ഫണ്ട് ഉപയോഗിച്ചു കെട്ടിട നിർമ്മാണം യുദ്ധകാലാ ടിസ്ഥാനത്തിൽ ന നടത്താനും, ആശുപത്രിയിൽ അടിസ്ഥാനസൗകര്യം ഉറപ്പാക്കാനും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും സന്നദ്ധ സംഘടനകളും ആവശ്യപ്പെടുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page