കാസർകോട്: കാസർകോട് ജില്ലയിൽ ആരോഗ്യ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് കേന്ദ്രസർക്കാർ ആവിഷ്കരിച്ചഅഞ്ചു വൻ പദ്ധതികൾ തിങ്കളാഴ്ച സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട്ട് 1.80 കോടി രൂപ ചെലവിൽ നിർമ്മിച്ച ജില്ലാ വാക്സിൻ സ്റ്റോർ രാവിലെ 9. 30നും ചെമ്മനാട് പഞ്ചായത്തിലെ അരമങ്ങാനത്ത് നിർമ്മിച്ച ജനകീയ ആയുഷ്മാൻ ആരോഗ്യ മന്ദിർ പത്തുമണിക്കും ഉദ്ഘാടനം ചെയ്യും. തുടർന്നു 95 ലക്ഷം രൂപ ചെലവിൽ ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച പവർ ലോൺടി ഉദ്ഘാടനവും 2.50 കോടി രൂപ ചെലവിൽ വിദ്യാനഗറിൽ സ്ഥാപിച്ച ജില്ല ടി ബി സെന്റർ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കുo. ഇതിനോട് ചേർന്ന് 1.50 കോടി രൂപ ചെലവിൽ നിർമ്മിച്ച പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാക്ചർ വിഭാഗത്തിന്റെ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലബോറട്ടറിയുo മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നതാണ്. കേന്ദ്രസർക്കാരാണ് ഇവയ്ക്ക് വേണ്ടി തുക അനുവദിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങുകളിൽ യഥാക്രമം എംഎൽഎമാരായ ഗോവിന്ദൻ പള്ളിക്കാപ്പിൽ , കെ. നീലകണ്ഠൻ, കല്ലട മാഹിൻ ഹാജി എന്നിവർ അധ്യക്ഷ്യം വഹിക്കും. എല്ലാ ചടങ്ങിലും രാജ് മോഹൻ ഉണ്ണിത്താൻ എം.പി. പങ്കെടുക്കും. ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ്, ഡി.എം. ഒ. ഡോ.കെ.ടി. രേഖ, ഡോ. ധന്യ, ആരോഗ്യവിഭാഗം അധികൃതർ , ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ പങ്കെടുക്കും.







