യുവതിയുടെ ആത്മഹത്യ;ഭർതൃപിതാവ് അറസ്റ്റിൽ;ഭർതൃപിതാവ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നെന്ന് കുടുംബം

മലപ്പുറം:മലപ്പുറം മഞ്ചേരി പന്തല്ലൂരിലെ യുവതി ആത്‍മഹത്യ ചെയ്ത സംഭവത്തില്‍ ഭർതൃപിതാവ് അറസ്റ്റില്‍. മഞ്ചേരി വെള്ളില സ്വദേശിനി തഹ്ദിലയുടെ മരണത്തിലാണ് ഭർതൃപിതാവ് പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി അബൂബക്കർ അറസ്റ്റിലായത്.ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. അബൂബക്കർ യുവതിയെ ഉപദ്രവിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. വ്യാഴാഴ്ച്ച രാത്രി 9 മണിയോടെയാണ് തഹ്‌ദിലയെ ഭർത്താവ് നിസാറിന്റെ പന്തല്ലൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പന്തല്ലൂർ കിഴക്കുംപറമ്പ് സ്വദേശി നിസാറിന്റെ ഭാര്യയാണ് തഹ്‍ദില. പത്ത് വര്‍ഷം മുമ്പായിരുന്നു തഹ്‍ദിലയുടേയും നിസാറിന്റെയും വിവാഹം. രണ്ടു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ നാലു മക്കളാണ് തഹ്‍ദിലക്കുള്ളത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്നും അന്വേഷണം നടത്തി വരികയാണെന്നും പാണ്ടിക്കാട് പോലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
വയോധികന്‍ തനിച്ചു താമസിക്കുന്ന വീട്ടില്‍ ഏഴുമാസത്തിനുളളില്‍ രണ്ടാമതും കവര്‍ച്ച; അടുക്കള വാതില്‍ തകര്‍ത്ത് അകത്ത് കടന്ന കള്ളന്‍ അരലക്ഷം രൂപ കവര്‍ച്ചചെയ്തു, സി.സി.ടി.വി യുടെ ഡി.വി.ആറും മോഷ്ടിച്ചു, സംഭവം പൈവളിഗെയില്‍
2019 ലെ ലോകസഭ തെരഞ്ഞെടുപ്പ്: വിജയാഹ്ലാദ പ്രകടനത്തിനിടയില്‍ പൊലീസിനു നേരെ കല്ലെറിഞ്ഞ കേസിലെ വാറന്റ് പ്രതി പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ നിന്ന് ചാടിപ്പോയി, സംഭവം മഞ്ചേശ്വരത്ത്

You cannot copy content of this page