തിരുവല്ലയിലെ ടി.ടി.സി സെൻ്ററിൽ വിദ്യാർത്ഥിയുടെ ആത്മഹത്യാ ശ്രമം; ഗുരുതരാവസ്ഥയിലുള്ള കാസർകോട് സ്വദേശി ആശുപത്രിയിൽ

തിരുവല്ല: വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല വിദ്യാഭ്യാസ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടില്‍ ഡി.എഡ് (ടി.ടി.സി) വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു.തിരുവല്ല ഡയറ്റിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ കാസര്‍കോട് സ്വദേശിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

ബുധനാഴ്ച രാത്രിയോടെഹോസ്റ്റല്‍ മുറിക്കുള്ളില്‍ തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു. മറ്റ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്.

സ്ഥാപനത്തിലെ മലയാളം ഫാക്കല്‍റ്റി അധ്യാപികക്കെതിരെ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ മുപ്പതോളം പേര്‍ കഴിഞ്ഞ കുറെ കാലമായി സമരം നടത്തുകയായിരുന്നു. അധ്യാപികയെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഡിഡി ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ പരാതികള്‍ നല്‍കിയതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page