എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവിന്‌ കുത്തേറ്റു; മഞ്ചേശ്വരം സ്വദേശിക്കാണ് കുത്തേറ്റത്‌; പിന്നിൽ ഫ്രറ്റേണിറ്റി കെഎസ്‌യു പ്രവര്‍ത്തകരെന്ന് എസ്എഫ്‌ഐ

എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. നാസര്‍ അബ്ദുറഹ്‌മാനാണ് കുത്തേറ്റത്. അബ്ദുറഹ്‌മാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയിലായിരുന്നു ആക്രമണം. ഫ്രറ്റേണിറ്റി കെഎസ്‌യു പ്രവര്‍ത്തകരാണ് ക്യാംപസിനകത്ത് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് എസ് എഫ് ഐ യുടെ ആരോപണം. എംജി നാടകോത്സവത്തിന്റെ ഭാഗമായി ക്യാംപസിനകത്ത് നാടകപരിശീലനം നടക്കുന്നുണ്ടായിരുന്നു. സംഘാടകച്ചുമതലയുടെ ഭാഗമായി അബ്ദുള്‍ നാസിറും എസ്എഫ്‌ഐ പ്രവര്‍ത്തകരും ക്യാംപസിലുണ്ടായിരുന്നു.
ഇതിനിടെയാണ് ക്യാംപസിലെത്തിയ അക്രമിസംഘം ക്യാംപസിലെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചത്. കത്തി, ബിയര്‍ കുപ്പി, വടി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ അബ്ദുള്‍ നാസിറിന്റെ വയറിനും കൈകാലുകള്‍ക്കും കുത്തേറ്റു. യൂണിറ്റ് കമ്മിറ്റി അംഗം അശ്വതിക്കും പരിക്കേറ്റു. പരിക്കേറ്റവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പുതിയ തട്ടിപ്പുമായി ‘സ്‌റ്റൈല്‍മാന്‍’ ഇറങ്ങിയിട്ടുണ്ട്; ശ്രദ്ധിച്ചില്ലെങ്കില്‍ കീശ കീറും, നിരവധി പേര്‍ തട്ടിപ്പിനു ഇരയായി, കാഞ്ഞങ്ങാട്ടെ പെട്ടിക്കട ഉടമയായ സ്ത്രീയുടെ 2500 രൂപ തട്ടിയത് ബുധനാഴ്ച രാവിലെ

You cannot copy content of this page