നാലാംമൈലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ 20 കാരന്‍ മരിച്ചു

കാസര്‍കോട്: നാലാംമൈലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ 20 കാരന്‍ മരിച്ചു. കളനാട് വളളിയോട് താമസിക്കുന്ന അഷ്‌റഫ് മയ്യയുടെ മകന്‍ ആദില്‍ അഹമ്മദ് (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബീജന്തടുക്കയിലെ ബി മുഹമ്മദ് ആദിലിലും അപകടത്തില്‍ പരിക്കേറ്റിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ചെങ്കള നാലാംമൈലിലെ യൂസ്ഡ് കാര്‍ ഷോറൂമിന് സമീപത്തുള്ള സര്‍വീസ് റോഡിലാണ് അപകടമുണ്ടായത്. നാലാം മൈലില്‍ നിന്നും ചെര്‍ക്കള ഭാഗത്തേയ്ക്ക് പോവുകയായിരുന്നു ബൈക്കിലുണ്ടായിരുന്നവര്‍. എതിര്‍ദിശയിലെത്തിയ കാര്‍ ഇന്‍ഡിക്കേറ്റര്‍ ഇടാതെ വലതുവശത്തേക്ക് തിരിഞ്ഞപ്പോള്‍ ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ പിന്‍ സീറ്റിലാണ് ആദില്‍ അഹമ്മദ് ഇരുന്നിരുന്നത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരെ കാസര്‍കോട് മിംസ് ആശുപത്രിയിലെത്തിച്ചിരുന്നു. ശനിയാഴ്ച രാത്രിയോടെ ആദില്‍ അഹമ്മദ് മരണപ്പെട്ടു. വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഞായറാഴ്ച രാവിലെ മേല്‍പ്പറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു. സുമയ്യയാണ് മാതാവ്. സഹോദരങ്ങള്‍: ഷഹ്‌സാദ്, ഫാത്തിമ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page