ജയിലില്‍ നിന്നും രക്ഷപ്പെട്ട ഹര്‍ഷാദ് വിദേശത്തേക്ക് കടക്കാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസിറക്കി

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുചാടിയ കോയ്യാട് സ്വദേശി ഹര്‍ഷാദ് വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാന്‍ അന്വേഷണ സംഘം സംസ്ഥാനത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഹര്‍ഷാദ് വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ചിരുന്നതായി സുഹൃത്തും കൂട്ടുപ്രതിയുമായ യുവാവ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ നേരത്തെയും ശ്രമം നടത്തിയിട്ടുണ്ടെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഹര്‍ഷാദിനെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പൊലിസ് മുന്‍പോട്ടുപോകുന്നത്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍.അജിത്ത് കുമാറിന്റെ മേല്‍നോട്ടത്തില്‍ അസി.കമ്മിഷണര്‍ ടി.കെ രത്നകുമാര്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്പെക്ടര്‍ പി.എ ബിനുമോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്. ഹര്‍ഷാദ് ബംഗളൂരുവിലേക്ക് രക്ഷപ്പെട്ടുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ അന്വേഷണത്തിനായി ബംഗളൂരുവിലെത്തിയിട്ടുണ്ട്. മയക്കുമരുന്ന് റാക്കറ്റിലെകണ്ണിയായ ഹര്‍ഷാദിന് ബംഗളൂരുവില്‍ നിന്നും രക്ഷപ്പെടാനുളള സഹായം ലഭിച്ചുവെന്ന വിവരത്തെ തുടര്‍ന്ന് ഇയാളുടെ കൂട്ടാളികളുടെ സങ്കേതങ്ങള്‍ പൊലിസ് പരിശോധിക്കുന്നുണ്ട്. ചാല കോയ്യോടുളള ഹര്‍ഷാദിന്റെ ഭാര്യയെയും ബന്ധുക്കളെയും നേരത്തെ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇവരും നിരീക്ഷണത്തിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page