കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു; ഒപ്പം കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ചെയര്‍മാന്‍ പദവിയും ഒപ്പം വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. ഇതോടെ നഗരസഭയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. മുനീര്‍ രാജിവെച്ച ഒഴിവില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം മുനിസിപ്പല്‍ ചെയര്‍മാനാകും. നഗരസഭാ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുമ്പോളുണ്ടായ ധാരണ പ്രകാരം ചെയര്‍മാന്‍ പദവി ഈ മാസം 15 ന് രാജിവെക്കാന്‍ മുനീറിനോട് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനവും രാജിവെക്കുകയായിരുന്നു. തളങ്കര ഖാസിലേന്‍ വാര്‍ഡില്‍ നിന്നുള്ള അംഗമായിരുന്നു മുനീര്‍. ലോകസഭാ തെരഞ്ഞെടുപ്പ് വരെ ചെയര്‍മാന്‍ സ്ഥാനം തുടരാന്‍ താല്‍പര്യമുണ്ടെന്ന് മുനീറും അനുകൂലിക്കുന്നവരും നേതൃത്വത്തെ അറിയിച്ചിരുന്നു. അതിന് നേതൃത്വം തയ്യാറായില്ല. സെക്രട്ടറി സ്ഥലത്തില്ലാത്തതിനാല്‍ സമയപരിധി കഴിഞ്ഞ് രണ്ടുദിവസം പിന്നിട്ടാണ് രാജി വച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചെമ്പിരിക്കയില്‍ തെങ്ങ് വീണ് നാലു വൈദ്യുതി തൂണുകള്‍ തകര്‍ന്ന് റോഡിലേക്കു പതിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്, ഓട്ടോ മതിലിലിടിച്ചു, വന്‍ അപകടം ഒഴിവായത് ഭാഗ്യത്തിന്

You cannot copy content of this page